Breaking News

വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരിയുടെ മരണം... ജനകീയ ആക്ഷൻ കമ്മറ്റിയുമായി ഇടപാടുകാർ... ജില്ലാ പോലീസ് മേധാവിയെ കാണും..

 


വെള്ളരിക്കുണ്ട്:  തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട  വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരി  ഐക്കര ചാക്കോ എന്ന ബെന്നി ജെയിംസിൽ നിന്നും പണം ലഭിക്കാൻ ഉള്ളവർ ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ചിട്ടിയിൽ ചേർന്ന് പണം ലഭിക്കാൻ ഉള്ളവരും മലഞ്ചരക്കുകൾ വിശ്വസിച്ചു സൂക്ഷിക്കാൻ ഏല്പിച്ചവരും ചേർന്നാണ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വെച്ച് ജനകീയ ആക്ഷൻ കമ്മറ്റിക്ക്‌ രൂപം കൊടുത്തിരിക്കുന്നത്...

കോടികളുടെ സാമ്പത്തികബാധ്യതകൾ ഉണ്ട് എന്നതിന്റെ പൊരുൾ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകാനും മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത രണ്ട് ആത്മഹത്യകുറിപ്പുകൾ പോലീസിൽ നിന്നും ആവശ്യപ്പെടുവാനും നിയമപരമായി കാര്യങ്ങൾ കൊണ്ടു പോകുവാനുമാണ് യോഗത്തിൽ തീരുമാനമുണ്ടായത്..

ആക്ഷൻ കമ്മറ്റി രൂപീകരണയോഗത്തിൽ പണം ലഭിക്കാനുള്ള 12  ഓളം പേർപങ്കെടുത്തു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വെള്ളരിക്കുണ്ടിലെ മലഞ്ചരക്ക് വ്യാപാരി ഐക്കര ചാക്കോ കഴിഞ്ഞ മാസം 11 രാത്രിയിൽമലഞ്ചരക്ക് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി ജീവനൊടുക്കിയത്.


No comments