മൂത്താടി നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയും വീടും അടിയന്തിരമായി നൽകുക ; ബളാൽ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ടി ഡി ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
പരപ്പ : ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് മൂത്താടി നഗറിലെ എട്ട് കുടുബങ്ങളെ 2024 ജൂൺ മാസത്തിൽ കനത്ത മഴയിൽ അവർ താമസിക്കുന്ന ഭൂമിയിലെ പലയിടത്തായി വിള്ളലുകൾ രൂപപ്പെട്ട് അവിടെ അപകടാവസ്ഥ ആയതിനാൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ഇടപെട്ട് മാലോത്ത് കസ്ബ സ്കൂളിൽ ക്യാബ് തുറന്ന് അവരെ താമസിപ്പിക്കുകയും തുടർന്ന് ഇവരെ വാടകവീട്ടിലേക്ക് മാറ്റുകയും ചെയ്തു അവർക്ക് ഭൂമിയും വീടും അടിയന്തിരമായി നൽകാമെന്ന് ജില്ലാ കലക്ടറും പട്ടിക വികസന വകുപ്പും ഉറപ്പ് നൽകുകയും ചെയ്തു എന്നാൽ നാളിതു വരെ ഭൂമിയും വീടും നൽകാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമൂലം പാവപെട്ട ആദിവാസി കുടുംബങ്ങൾ വാടക കൊടുത്താണ് ഇപ്പോഴും താമസിച്ച് വരുന്നത് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് കോൺഗസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ടി ഡി ഒ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തും എം പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധാമണി എം , അലക്സ് നെടിയകാലായിൽ, ബിൻസി ജെയിൽ, മോൻസി ജോയി, പി സി രഘുനാഥൻ,മാർട്ടിൻ ജോർജ്ജ്, പി രാഘവൻ, സുഷ്മപോൾ, രഞ്ചു ബിജു, മോതിര, കാർത്തിയാനി,തബായി, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു
No comments