Breaking News

പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നും കൊണ്ടുവന്ന ഷവർമ്മ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ


കാസർകോട്: പള്ളിക്കര പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നും കൊണ്ടുവന്ന ഷവർമ്മ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥതയും ഛർദ്ദിയും അനുഭവപെട്ടതിനെ തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് ഷാക്കിയ (13), നഫീസ മൻസ (13), നഫീസത്ത് സുൽഫ(13) തുടങ്ങിയ 14 കുട്ടികളാണ് ചികിൽസ തേടിയത്. തിങ്കളാഴ്ച രാത്രിയിലാണ് കുട്ടികൾ ഷവർമ്മ കഴിച്ചത്. പൂച്ചക്കാട് ഒരു പള്ളിയിൽ നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി ഭക്ഷണം നൽകിയിരുന്നു. പള്ളി പരിസരത്ത് പാചകം ചെയ്യ ഭക്ഷണം തികയാതെ വന്നതോടെ ശേഷിച്ചവർക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി നൽകുകയായിരുന്നു. ഇത് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് പരാതി. വിവരമറിഞ്ഞ് ബേക്കൽ പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിൾ ശേഖരിച്ചിട്ടുണ്ട്. ദിവസങ്ങൾ പഴക്കമുള്ള ആഹാരമാണ് ഹോട്ടലിലുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.

No comments