നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, സ്വന്തം രാജ്യം പരിപാവനമായി കാത്തുസൂക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ഓർമ്മിക്കുന്നതിന് വേണ്ടി കരിന്തളം തോളേനിയിൽ നിർമ്മിച്ച യുദ്ധ സ്മാരകത്തിൽ, കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ പുഷ്പചക്രം അർപ്പിച്ചു. 32 കേരള ബെറ്റാലിയൻ NCC 3 കമ്പനി- NAS കോളേജ് കാഞ്ഞങ്ങാടിലെ കേഡറ്റ്സിൻ്റെ റീത്ത് ലെയിങ്ങ് സെറിമോണിയൽ പരേഡും ഉണ്ടായിരുന്നു. തുടർന്ന് സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളിനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. മുൻ MLA ടിവി രാജേഷ്, പഞ്ചായത്ത് മെമ്പർമാരായ ഉമേശൻ വേളൂർ ,ബിന്ദു ടി എസ്, സൈനിക കൂട്ടായ്മ രക്ഷാധികാരി IG-CRPF കെ വി മധുസൂദനൻ ( Retd), കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം, സൈനിക കൂട്ടായ്മ വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി, വി.സി പത്മനാഭൻ എന്നിവർ സംസാരിച്ചു.സൈനിക കൂട്ടായ്മയുടെ സെക്രട്ടറി ജോഷി വർഗീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ചന്ദ്രൻ പി നന്ദിയും പ്രകാശിപ്പിച്ചു.
No comments