Breaking News

വിദ്യാർത്ഥിനികളുടെ പരാതി ; സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു.

ന്യൂഡൽഹി: ഡെൽഹിയിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെന്ന പാർത്ഥ സാർത്തിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.ഡെൽഹിയിലെ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി വിദ്യാർത്ഥിനികൾ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസിൽ പരാതി നൽകിയിരുന്നു. പരാതികളിൽ ഡെൽഹി പൊലീസ് കേസെടുക്കുകയും പ്രതിക്കുവേണ്ടി അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതിനിടയിൽ ചൈതന്യാനന്ദ ഒളിവിലാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു മാനേജിംഗ് കമ്മിറ്റി അംഗമാണ് പ്രതി.
ഡെൽഹിയിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ് മെന്റിലെ 32 പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ വിദ്യാർത്ഥികളിൽ നിന്നു ഡെൽഹി വസന്ത് ക്ലബ്ബ് നോർത്ത് പൊലീസ് മൊഴിയെടുത്തു. ഇവരിൽ 17 പേർ സ്വാമിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള ചില ഫാക്കൽറ്റി അംഗങ്ങൾ അദ്ദേഹത്തിനു വഴങ്ങാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വാമിക്കെതിരെ മൊഴി നൽകിയ 17 വിദ്യാർത്ഥിനികളിൽ 16 പേർ മജിസ്ട്രേട്ടിനു മുന്നിലും മൊഴി നൽകിയിട്ടുണ്ട്. ഡെൽഹിയിലെ അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് ആരോപണ
വിധേയമായിട്ടുള്ളത്.

No comments