െഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഹരിതകര്‍മ്മസേനാംഗത്തിന് പാമ്പുകടിയേറ്റു
കാസര്‍കോട് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ ഹരിതകര്‍മ്മസേനാംഗമായ യുവതിക്ക് ചുരുട്ട പാമ്പിന്റെ കടിയേറ്റു. കന്യപ്പാടി സ്വദേശിനിയായ ഇന്ദിരയെ (36) ടീച്ചിംഗ് ആശുപത്രിയായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം ആരംഭിച്ചതോടെ പരിസരം വൃത്തിയാക്കാന്‍ എന്‍എസ്എസ്, ഹരിതകര്‍മ്മസേന എന്നിവരെ നിയോഗിച്ചിരുന്നു. ജോലി തുടരുന്നതിനിടെയാണ് യുവതിയുടെ കൈയില്‍ ചുരുട്ട പാമ്പ് കടിച്ചത്.
No comments