Breaking News

മുൻ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ പി.കുഞ്ഞിക്കണ്ണൻ നിര്യാണത്തിൽ അനുശോചനയോഗം നടത്തി


മുൻ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി.കുഞ്ഞിക്കണ്ണൻ ( പൊള്ളക്കട കണ്ണൻ) നിര്യാണത്തിൽ അനുശോചനയോഗം നടത്തി.

ദിർഘകാലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് , ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ട്രഷറർ, ജില്ലാ ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ച്

പി എസ് പി യിലൂടെ കോൺഗ്രസ്സിലെത്തി കോൺഗ്രസ്സിൻ്റെ നേതൃനിരയിൽ കെ കരുണാകരൻ്റെ വിശ്വസ്ഥനായ  നേതാവായിരുന്നു കണ്ണേട്ടൻ എന്ന് അനുശോചനയോഗത്തിൽ DCC വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ അനുസ്മരിച്ച് സംസാരിച്ചു. കിനാനൂർ കരിന്തളം

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് മുൻ MPപി കരുണാകരൻ, DCC ജനറൽ സെക്രട്ടറി പി വി സുരേഷ്, UDF കാഞ്ഞങ്ങാട് കൺവീനർ സി വി ഭാവനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ , CPM ബിരിക്കുളം ലോക്കൽ സെക്രട്ടറി പി നാരായണൻ, CPI പരപ്പ മണ്ഡലം കമ്മറ്റിയംഗം ഭാസ്ക്കരൻ അടിയോടി, കാസർഗോഡ് ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ ഇ തമ്പാൻ നായർ, ലൈബ്രററി കൗൺസിൽ അംഗം സോമൻ മാസ്റ്റർ, INTUC നേതാവ് സി ഒ സജി, AKG വായനശാല സെക്രട്ടറി കെ വിജയൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കാളിയാനം, പഞ്ചായത്ത് മെമ്പർ കെ പി ചിത്രലേഖ, പരപ്പ അർബൻ സൊസൈറ്റി പ്രസിഡൻ്റ് പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു.

മണ്ഡലം കോൺഗ്രസ് കമ്മറ്റി ആസ്ഥാനമായ ചോയ്യംകോട് രാജീവ്ഭവനിൽ പൊതുദർശനത്തിന് വെച്ച പൊള്ളക്കട കണ്ണന് UDF ജില്ലാ ചെയർമാൻ ഗോവിന്ദൻ നായർ ത്രിവർണ്ണപതാക പുതപ്പിച്ചു. ബിരിക്കുളത്ത് കോൺഗ്രസ് ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടിൽ എത്തിച്ച ഭൗതിക ശരീരം കാണാനും അന്തിമോപചാരം അർപ്പിക്കാനും ' കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ, DCC പ്രസിഡണ്ട് പി കെ ഫൈസൽ, സേവാദൽചെയർമാൻ രമേശൻകരുവാച്ചേരി,DCC സെക്രട്ടറിമാരായ ഗോവിന്ദൻ നായർ,മാമുനി വിജയൻ, CPM ജില്ലാ നേതാക്കളായ കെ പി സതീഷ് ചന്ദ്രൻ, കെ പി ജയരാജൻ മാസ്റ്റർ, KCCPL ചെയർമാൻ ആനക്കൈ ബാലകൃഷണൻ ,നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ ഭവനത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നേതാക്കളും മണ്ഡലത്തിലെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.

No comments