വെള്ളരിക്കുണ്ട് താലൂക്ക് തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ബോർഡ് ഭാരവാഹികൾക്കും, മെമ്പർമാർക്കുമായി നടത്തുന്ന ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ഇന്ന് ആരംഭിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ബോർഡ് ഭാരവാഹികൾക്കും,മെമ്പർമാർക്കുമായി നടത്തുന്ന ത്രിദിന പരിശീലന ക്യാമ്പ് വെള്ളരിക്കുണ്ട് താലൂക്ക് എ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ് സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ബുധനാഴ്ച വൈകുന്നേരം ക്യാമ്പ് സമാപിക്കും.
No comments