നീലേശ്വരത്ത് നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
നീലേശ്വരത്ത് നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെ ദേശീയ പാതയില്‍ കരുവാച്ചേരിയിലാണ് അപകടം. സര്‍വീസ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പഴയ പേപ്പറുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി.
No comments