കാസർകോട് ചൗക്കി സിപിസിആർഐക്ക് സമീപം റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : ചൗക്കി സിപിസിആർഐക്ക് സമീപം റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ ഭോജ്പൂർ ഗോർപോഖാർ സ്വദേശി അരവിന്ദ് കുമാർ(44) ആണ് മരിച്ചത്. റെയിൽവേ ട്രാക്ക്
മെയിന്റെനറായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസർകോട് ജനറലാശുപ്രതി മോർച്ചറിയിലേക്കുമാറ്റും.
No comments