Breaking News

ഓണം ബമ്പർ അടക്കം ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച കാസർകോട്ടുകാരൻ അറസ്റ്റിൽ


കോഴിക്കോട്: കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ലോട്ടറി സ്റ്റാളിൽ നിന്നു ഓണം ബംബർ ഉൾപ്പെടെ 57 ടിക്കറ്റുകൾ മോഷ്ടിച്ച കേസിൽ കാസർകോട്ടുകാരൻ പിടിയിൽ . കാസർകോട്, നെല്ലിക്കുന്ന് സ്വദേശി അബ്ബാസി(59)നെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടിവി കെ ലോട്ടറി സ്റ്റാളിൽ നിന്നാണ് ഇയാൾ 28,500 രൂപ വരുന്ന ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത് ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്ന് സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

No comments