യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിന മർദിച്ച സംഭവം ; ബളാൽ,വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സുജിത്തിനെ അകാരണമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, ബളാൽ/ വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുമുന്നിൽ നടന്ന ജനകീയ പ്രതിഷേധ സദസ്സ് പരിപാടി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എളേരി ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി ജോസഫ്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ഭാസ്കരൻ, ഷോബി ജോസഫ്, രാജേഷ് തമ്പാൻ , മാർട്ടിൻ ജോർജ്ജ്, ശ്രീ എം രാധമണി,, അലക്സ് നെടിയകാല,മോൻസി ജോയി, ബിൻസി ജെയിൻ , മാധവൻ നായർ , പി സി രഘുനാഥൻ, പത്മിനി, വിനു കെ ആർ, രാഘവൻ അരിങ്കല്ല്,വി വി രാഘവൻ, ജിമ്മി ഇടപ്പാടി, സാജൻ പൂവന്നിക്കുന്നേൽ ,ജോസ് മണിയങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു
No comments