Breaking News

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ


കുണ്ടംകുഴി : വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബേഡഡുക്ക താലൂക്ക് ആസ്പത്രി പരിധിയിലെ 28-കാരിയാണ് ബുധാനാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടുകാർ ആസ്പത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. ഉടൻ ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് ഡ്രൈവർ പി.പി. സനീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷൈൻ പി. ജോസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചു.

No comments