Breaking News

റവന്യൂ ജില്ലാ സ്കൂൾ കായികമേള ; 163 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്.. ചിറ്റാരിക്കൽ നാലാം സ്ഥാനത്ത് മത്സരങ്ങൾ തുടരുന്നു...


നീലേശ്വരം : റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിവസത്തെ മത്സരം
അവസാനിക്കുമ്പോൾ 163 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 154 പോയിന്റോടെ കാസർകോട് രണ്ടും 116 പോയിന്റോടെ ചെറുവത്തൂർ മൂന്നും സ്ഥാനത്താണ്. ചിറ്റാരിക്കാൽ (105), മഞ്ചേശ്വരം(74) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സ്കൂൾ വിഭാഗത്തിൽ 80 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി ഒന്നാം സ്ഥാനത്താണ്. കുട്ടമത്ത് ജിഎച്ച്എസ്എസ്(34), പാലാവയൽ സെന്റ് ജോൺസ് (32), പൈവളികെ നഗർ ജിഎച്ച്എസ്എസ് (21) എന്നിവ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച 25 ഇനങ്ങളിൽ 380 കായിക താരങ്ങൾ മത്സരത്തിനിറങ്ങും. രണ്ടാം ദിവസത്തെ അവസാന ഇനമായ സീനിയർ പെൺകുട്ടികളുടെ 3000 ഓട്ടമത്സരം തുടങ്ങും മുന്പ് മഴയെത്തിയത് ചൂടിന് ശമനമായെങ്കിലും മത്സരാർത്ഥികൾക്ക് മഴ നനയേണ്ടി വന്നു. സമാപന സമ്മേളനം
വെള്ളിയാഴ്ച പകൽ 3.30ന് എം രാജ ഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഡി സമ്മാനം നൽകും.

No comments