സമാന്തര ലോട്ടറി ; 2.448 ലക്ഷം രൂപയുമായി മൂന്ന് പേർ കാസർഗോഡ് വെച്ച് പിടിയിൽ
കാസർഗോഡ് : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2.448 ലക്ഷം രൂപയുമായി 3 പേരേ സമാന്തര ലോട്ടറി വിൽപ്പന നടത്തുന്നതിനിടെ പിടികൂടി. കാസറഗോഡ് കോയിപ്പാടി ദേവിനാഗർ സ്വദേശി വിഗ്‌നേഷ് എം ആർ(26), ശരൺ കുമാർ (38), ഇടനാട് സൂരംബയിൽ സ്വദേശി പ്രവീൺ കുമാർ എസ് ആർ (30) എന്നിവരാണ് കുമ്പള പോലീസിന്റെ പിടിയിലായത്. ശാന്തിപ്പളം ബസ് സ്റ്റോപ്പിന് സമീപം കാറിൽ ഇരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കാസറഗോഡ് എഎസ്പി ഡോ. എം നന്ദഗോപൻ എം ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ ജിജേഷ് പി കെ യുടെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ് കെ, പ്രൊബേഷൻ എസ് ഐ അനന്തകൃഷ്‌ണൻ, CPO പ്രജീഷ്, അനൂപ് , ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
#keralapolice #kasaragodpolice #Arrest
No comments