കേരള ഗവൺമെന്റിന്റെ ലാൻഡ് ബാങ്ക് പദ്ധതിയിൻ ഉൾപെട്ട ഭൂരഹിതരായ 26 കുടുംബങ്ങൾക്ക് കൊന്നക്കാട് ദേവഗിരി പ്രദേശത്ത് ഭൂമി വിതം അളന്നു നൽകി
വെള്ളരിക്കുണ്ട് : കേരള ഗവൺമെന്റിന്റെ ലാൻഡ് ബാങ്ക് പദ്ധതിയിൻ ഉൾപെട്ട ഭൂരഹിതരായ 56 കുടുംബങ്ങളിൽ ഉൾപെട്ട 26 കുടുംബങ്ങൾക്ക് വെള്ളരികുണ്ട് താലൂക്കിൽപെട്ടമാലോം വില്ലേജ് പരിധിയിലെ കൊന്നക്കാട് ദേവഗിരി പ്രദേശത്ത് 25 സെന്റ് ഭൂമി വിതം അളന്നു നൽകി. ബാക്കിയുള്ള കുടുംമ്പങ്ങൾക്ക് സമിപ പ്രദേശത്തുതന്നെയുള്ള ഭൂമി അടുത്ത ദിവസങ്ങളിലായി അളന്നു നൽകും . വെള്ളരികുണ്ട് തഹസിൽദാർ മുരളി, മാലോത്ത് വില്ലേജ് ഓഫിസർ ഏലിയാസ് ദാസ് , ട്രൈബൽ ഓഫിസർ ബാബു, റവന്യു വകുപ്പ് ഉദ്യോഗസ്തർ എന്നിവർ നേതൃത്യം നൽകി.
No comments