വഴിയിൽനിന്ന് വീണ് കിട്ടിയ ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഐഫോൺ ഉടമസ്ഥനെ കണ്ടുപിടിച്ചു കൈമാറി പനത്തടി ടൗണിലെ ഓട്ടോഡ്രൈവർ മാതൃകയായി
പനത്തടി : വഴിയിൽനിന്ന് വീണ് കിട്ടിയ ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഐഫോൺ ഉടമസ്ഥന് കൈമാറി. പനത്തടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സതീഷിനാണ് ഇന്നലെ ഉച്ചയോടുകൂടി ഫോൺ കളഞ്ഞു കിട്ടിയത്. ഉടനെ സോഷ്യൽ മീഡിയയിൽ കൂടി വിവരം പുറലോകം അറിയിച്ചു. മണിക്കൂറുകൾക്കകം ഉടമസ്ഥൻ ബന്തടുക്ക വീട്ടിയാടി സ്വദേശി സ്ഥലത്തെത്തി ഫോൺ കൈപ്പറ്റി നന്ദി അറിയിച്ചു. റാണിപുരത്തേക്കുള്ള ട്രക്കിങ്ങിന് പോകുന്ന വേളയിലാണ് പനത്തടി ടെലഫോൺ എക്സ്ചേഞ്ച് സമീപം നഷ്ടപ്പെട്ടത്.
No comments