തെളിവ് കിട്ടി! 3 പേരെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയത് നടി ദിവ്യ സുരേഷ്
ബെംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു.
No comments