Breaking News

ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം തട്ടി രണ്ട് പേർക്കെതിരെ ബേഡകം പോലീസ് കേസ് എടുത്തു


രാജപുരം : ഇസ്രായേലിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം തട്ടിയെടുക്ക രണ്ട് പേർക്കെതിരെ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പണം തിരികെ ആവശ്യപെട്ടപ്പോൾ നിലവിൽ ഇല്ലാത്ത ബാങ്കിൻറെ ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്തു. കരിവേടകം ഒറ്റ മാവുങ്കാലിലെ അന്നമ്മ ജോസിൻറെ 53 പരാതിയിൽ കൊല്ലം തങ്കശേരിയിലെ സിന്ധ്യ 52, കൊല്ലം കാരിക്കോടിലെ വിജി മോൾ 46 എന്നിവർക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത് . പരാതിക്കാരിയുടെ മകൻ അമൽ ജോസിന് വിസ ലഭിക്കുന്നതിനായിരുന്നു പണം നൽകിയത്. 2023 മുതൽ ആണ് പല തവണകളായി പണം നൽകിയത്.

No comments