കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീ കൊളുത്തി മരിച്ചു
കരിവെള്ളൂർ : കുടുംബപ്രശ്‌നത്തെ തുടർന്ന് യുവതി തീ കൊളുത്തി മരിച്ചു. കരിവെള്ളൂർ കട്ടച്ചേരിയിൽ, നിർമാണത്തൊഴിലാളിയായ സി ജയന്റെ ഭാര്യ പി നീതു (36)വാണ് മരിച്ചത്. കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടെത്തുകയായിരുന്നു. അയൽക്കാർ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം..
No comments