കാഞ്ഞങ്ങാട്ട് ഡിവൈഎസ്പി ഓഫീസ് മാർച്ചിൽ സംഘർഷം ജലപീരങ്കി പ്രയോഗിച്ചു
കാഞ്ഞങ്ങാട്ട് : ഷാഫി പറമ്പില്‍ എം.പിക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തീര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് കൊടി ഉയര്‍ത്തി. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
No comments