പരപ്പ : ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാമിഷൻ നടത്തുന്ന ബാക് ടു ഫാമിലി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് തല ക്‌ളാസിന്റെ ഉദ്ഘാടനം പരപ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉൽഘാടനം ചെയ്തു, സി ഡി എസ് ചെയർപേഴ്സൺ ഉഷാ രാജു അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ടി പി ശാന്ത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മീറ്റി ചെയർമാൻ ഷൈജമ്മ ബെന്നി, വികസന സ്റ്റാൻഡിങ് കമ്മീറ്റി ചെയർമാൻ സി.എച്ച് അബ്ദുൽ നാസർ, മെമ്പർ മാരായ സിൽവി ജോസഫ്, സന്ധ്യ. വി, രമ്യ ഹരീഷ്, ജില്ലാ മിഷൻ ഏ ഡി എം സി .ഡി. ഹരിദാസ്, പറക്കോൽ രാജൻ,എ ആർ. രാജു, കോർകമ്മിറ്റി അംഗം പി. മുരളീധരൻ..എന്നിവർ സംസാരിച്ചു. സി ഡി എസ്വൈസ് ചെയർപേഴ്സൺ സീന കെ. വി. സ്വാഗതവും ച. ബ്ലോക്ക് കോർഡിനേറ്റർ സോ.യ. കെ നന്ദിയും പറഞ്ഞു. ഇന്ന് ഞായ ർ ചായ്യോത്ത് ക്ലാസ് നടക്കും
No comments