കാഞ്ഞങ്ങാട്-ചെറുപുഴ - ഇരിട്ടി -പാലത്തിൻകടവ് കെ.എസ്.ആർ.ടി.സി ബസ് സർവീസിന് പരപ്പയിൽ സ്വീകരണം നൽകി
പരപ്പ : കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ഒടയഞ്ചാൽ-പരപ്പ - വെള്ളരിക്കുണ്ട് -ഭീമനടി - ചെറുപുഴ - ആലക്കോട് - ചെമ്പേരി -. പയ്യാവൂർ - ഇരിട്ടി-ചരൽ - പാലത്തിൻ കടവ് റൂട്ടിൽ KSRTC പുതിയ സർവീസിന് പരപ്പയിൽ വെച്ച് പൗരാവലി സ്വീകരണം നൽകി.
കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമായി ഈ സർവീസ് കാഞ്ഞങ്ങാട് നിന്ന് 3.25 ന് പുറപ്പെട്ട് ഒടയഞ്ചാൽ 3.55 നും, പരപ്പയിൽ 4.15 നും, വെള്ളരിക്കുണ്ടിൽ 4.30 നും, ചെറുപുഴ 5.30 നും, ആലക്കോട് 6.00 നും പാസ്സ് ചെയ്ത് 7.30 ന് ഇരിട്ടിയിൽ എത്തി, 7.35 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് 8.45 ന് പാലത്തിങ്കടവിൽ എത്തി ചേരും. രാവിലെ 6.20 ന് പാലത്തിങ്കടവിൽ നിന്ന് പുറപ്പെട്ട് 7.30 ന് ഇരിട്ടിയിൽ എത്തി, 7.40 ന് പുറപ്പെട്ട്, 9.45 ന് ചെറുപുഴ ന് എത്തി ചേരും. അവിടെ നിന്ന് 10.00 ന് പുറപ്പെട്ട് 11.45 ന് കാഞ്ഞങ്ങാട് എത്തി ചേരും. ഇത്തരത്തിൽ സമയം ക്രമീകരിച്ചതിനാൽ 3.00 ന് ശേഷം ഇരിട്ടി, ചരൽ ഭാഗത്തേക്ക് ബസുകൾ ഇല്ലാത്തതിനാൽ അദ്ധ്യാപകർക്കും, വിദ്യാർഥികൾക്കും, നാട്ടുകാർക്കും ഉണ്ടായിരുന്ന യാത്രാ വിഷമങ്ങൾക്ക് പരിഹാരമായി.
കാഞ്ഞങ്ങാട്-ചെറുപുഴ- ചരൽ- പാലത്തിൻ കടവ് ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് KSRTC യുടെ ട്രാവൽ കാർഡ് മലയോര മേഖല പാസ്സഞ്ചർസ് അസോസിയേഷൻ, ആലക്കോട് കൃപാ ഏജൻസിയുടെ സഹകരണത്തോടെ സൗജന്യമായി നൽകുവാൻ ബസ്സിലെ ജീവനക്കാർക്ക് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ എം ബി രാഘവൻ കൈമാറി. സ്വീകരണ പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് ടി. അനാമയൻ അധ്യക്ഷത വഹിച്ചു. പൗരാവലിയ്ക്ക് വേണ്ടി വി. ബാലകൃഷ്ണൻ , കെ ടി ദാമോദരൻ, വി നാരായണൻ , എം പി സലിം എന്നിവർ ജീവനക്കാരെ ഷാൾ അണിയിച്ച് സ്വീകരിച്ചു . മലയോര മേഖല പാസഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവർ സ്വീകരണ ചടങ്ങിൽ സംസാരിച്ചു. എ ആർ. വിജയകുമാർ ,പി. എൻ.രാജ്മോഹനൻ , സി എച്ച് കുഞ്ഞബ്ദുള്ള, രമണി രവി, അമൽ തങ്കച്ചൻ ,എ. ആർ മുരളി, സ്വർണ്ണലത , രമണി ഭാസ്കരൻ, സി വി മന്മഥൻ സ്വീകരണത്തിന് നേതൃത്വം നൽകി. സിപിഐഎം പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു സ്വാഗതവും,സി.രതീഷ് നന്ദിയും പറഞ്ഞു
 
 
No comments