സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മാലോത്ത് കസബയിലെ പ്രാർത്ഥനാ രാജു
മാലോം : ഉപജില്ല -ജില്ലാ ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവുമായി സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ ഒരുങ്ങി മാലോത്ത് കസബയിലെ പ്രാർത്ഥന രാജു. സബ്ജൂനിയർ വിഭാഗത്തിലാണ് പ്രാർത്ഥനയ്ക്ക് സെലക്ഷൻ ലഭിച്ചിരിക്കുന്നത്. പരിമിതികളോട് പടപൊരുതിയാണ് മലയോര ഗ്രാമത്തിൽ നിന്നും സാധാരണ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന പ്രാർത്ഥനയ്ക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. മാലോത്ത് കസബ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രാർത്ഥന
 
 
No comments