കിനാനൂർ കരിന്തളം മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ കോയിത്തട്ടയിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കിനാനൂർ കരിന്തളം മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ കോയിത്തട്ട കരിമ്പിൽ കുഞ്ഞമ്പു സ്മാരക മന്ദിരത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50 % സംവരണം നടപ്പാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് മാത്രമേ അടിസ്ഥാന ജനവിഭാഗത്തെ ചേർത്ത് നിർത്തി പാവങ്ങളുടെ കണ്ണീരൊപ്പാൻ സാധിക്കുവെന്നും വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങൾ UDF നെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ തയ്യാറായിരിക്കുകയാണെന്നും അതിന് വേണ്ടി ശക്തമായ പ്രവർത്തനവുമായ് മഹിളാ കോൺഗ്രസ് മുന്നോട്ട് പോകുകയാണെന്നും നേതാക്കൻമാർ പറഞ്ഞു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലക്ഷിമി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. കെ പി ചിത്രലേഖ, ക്ലാരമ സെബാസ്റ്റ്യൻ, ശ്യാമള കുവാറ്റി, ഗീതാ രാമചന്ദ്രൻ, ശ്രീജാ കുഞ്ഞികൃഷ്ണൻ, പ്രീതാ ഭാവനൻ, ഉമേശൻ വേളൂർ , സി വി ഭാവനൽ, മനോജ് തോമസ്, സി ഒ സജി, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
 
 
No comments