Breaking News

കുമ്പളപ്പള്ളിയിൽ വയോധികനെ ബന്ധു തലക്കടിച്ചു കൊന്നു


കരിന്തളം :  കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ  കെ കണ്ണൻ (80)നെയാണ് അയൽ വാസിയും ബന്ധുവുമായ കെ ശ്രീധരൻ (45) തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

 സ്വന്തം വീട്ടിൽ ചെന്നാണ് കണ്ണനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. തലയുടെ പിൻഭാഗത്താണ് അടിയെറ്റത്. ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു

ഭാര്യ: പുത്തരിച്ചി.മക്കൾ: ശരി, ചന്ദ്രൻ, ജയൻ (മുവരും കുമ്പളപ്പള്ളി ).മരുമക്കൾ:രാധാമണി (ഇടത്തോട്),ബേബി (കുമ്പളപ്പള്ളി ) ,രമ്യ (ബേത്തൂർപാറ).സഹോദരങ്ങൾ:ശാരദ (കാറളം പാലക്കുന്ന്),പരേതരായ വെളുത്തൻ, മാണിക്യൻ.

No comments