Breaking News

ശബരിമല സ്വര്‍ണക്കൊള്ളക്ക് നേതൃത്വം നൽകിയ മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോയി.
അടുത്ത ദിവസമാകും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുക.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. മുരാരിബാബുവിന്റെ അറസ്റ്റോടെ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് നീങ്ങുകയാണ്.

No comments