Breaking News

കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും


കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

മീന്‍കറി വീണതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സജീര്‍ ഒളിവിലാണ്. സജീറിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റജിലയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ പീഡനം. ഏരൂര്‍ സ്വദേശിയായ ഉസ്താദ് ജപിച്ച് നല്‍കിയ ചരട് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയത്. ഇതിന് പിന്നാലെ റജിലയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

No comments