വാർഡ് മെമ്പറുടെ ശ്രമം ഫലം കണ്ടു വെസ്റ്റ് എളേരി കപ്പാത്തി തട്ടിലെ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
പെരുമ്പട്ട: വെസ്റ്റ് എളേരി പതിനെട്ടാം വാർഡിലെ കപ്പാത്തി തട്ടിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. കഴിഞപഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാർ പ്രധാനമായും ഉന്നയിച്ച പ്രശ്നം കുടിവെള്ളത്തിന്റെ കാര്യത്തിലായിരുന്നു അത് യാഥാർഥ്യമാക്കുവാൻ സാധിച്ച ആത്മ നിർവൃതി യിലാണ് വാർഡ് മെമ്പർ റൈഹാനത്ത്.
കുടിവെള്ള പദ്ധതി പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് എളേരിപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ അധ്യക്ഷയായി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വെസ്റ്റ് എളേരിപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത്, മുൻ പഞ്ചായത്ത് അംഗം എം സി സലാം ഹാജി,ജോസഫ് മാളിയേക്കൽ സംസാരിച്ചു.
വാർഡ് മെമ്പർ റൈഹാനത്തിന്റെ നിരന്തര മായ ആവശ്യം മുഖവിക്കെടുത്ത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യുവിന്റെ ശ്രമഫലമായി 2024-25 പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർ ഷിക പദ്ധതിയിൽ പെടുത്തിയാണ് കുടിവെ ള്ള പദ്ധതി ഒരുക്കിയത്.
കുഴൽക്കിണറിനും ജല സംഭരണിക്കും ആവശ്യമായ സ്ഥലം വിട്ടുനൽകിയ പി. അബ്ദുൽ റഹ് മാൻ, ശ്രീജ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പതിനഞ്ച് ലക്ഷമാണ് പദ്ധതിക്ക് ചെലവായത്, അയ്യായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിന്നുള്ള കുടിവെള്ളം ജൽ ജീവൻ പദ്ധതിയുടെ പോലും ഗുണഭോക്താക്കൾ ആകാൻ സാധിക്കാത്ത ഇരുപത്തഞ്ചോളം കുടുംബങ്ങളിലേക്കാണ് കുടിവെള്ളം എത്തിക്കുവാൻ സാധിക്കുന്നത്.
No comments