പറമ്പ സ്ക്കൂൾ കളിസ്ഥലം നിർമ്മാണം പ്രവർത്തി ഉത്ഘാടനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ നിർവ്വഹിച്ചു
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൻ്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പറമ്പ സ്ക്കൂൾ കളിസ്ഥലം നിർമ്മാണം പ്രവൃത്തി ഉത്ഘാടനം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ മോഹനൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം എൻ.വി പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.സി ഇസ്മയിൽ മുഖ്യാദിതിയായി.
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടിപ്പോൾ, വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ K'K തങ്കച്ചൻ,കൃഷി ആഫീസർ വി.വി.രാജീവൻ, ജോയിൻ്റ് ബി.ഡി ഒബിജു കുമാർ, LSGD അസി. എഞ്ചിനിയർ ദുർഖേഷ്, പുഷ്പാകരൻ മാഷ്, തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പരപ്പ ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ശാസ്ത്രമേളയിൽ വിജയികളായ പറമ്പ CLPS ലെ കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പറമ്പ വാർഡിൽ കഴിഞ്ഞ 5 വർഷക്കാലം മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ മെമ്പർ എൻ.വി പ്രമോദിനെ ചടങ്ങിൽ വെച്ച് വിദ്യാലയ വികസന സമിതി, കുടുംബശ്രീ .NREG തൊഴിലളികൾ തുടങ്ങിയവർ ആദരിച്ചു. പഞ്ചായത്ത് സെകട്ടറി സന്തോഷ് സ്വാഗതവും NREGA I ഷംന നന്ദിയും പറഞ്ഞു
No comments