ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കോടോത്ത് തിരിതെളിഞ്ഞു ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന 64-ാമത് ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സംഘാടക സമിതി ചെയർമാൻ പി ശ്രീജയുടെ അധ്യക്ഷതയിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു, പ്രശസ്ത സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി, പ്രശസ്ത കവി സിഎം വിനയചന്ദ്രൻ പുസ്തകങ്ങളുടെ കൂട്ടുകാരിയായ ശിവദമോഹന് സുവനിർ നൽകി പ്രകാശനം ചെയ്തു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ്ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി, കോടോംബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എൻ.എസ് പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലതപി.വി, കോടോം ബേളൂർ ഗ്രാമപഞ്ചായത്തംഗം സൂര്യ ഗോപാലൻ, ജില്ലാ വിദ്യഭ്യാസ ഓഫീസർ ആർ രോഹിൻ രാജ് കെ.എ.എസ്, ഹയർ സെക്കണ്ടറി കോഡിനേറ്റർ അരവിന്ദാക്ഷൻ സി വി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ.കെ, രാജപുരം പ്രസ്ഫോറം ജോ.സെക്രട്ടറി ജിശിവദാസൻ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുനിൽകുമാർ വെള്ളുവ, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി, എസ് എം സി ചെയർമാൻ ബാബു ടി, പിടിഎ വൈസ് പ്രസിഡന്റ് രമേശൻ കെ, മദർ പി ടി എ പ്രസിഡന്റ് നീതുരാജ് പി പി ഗോവിന്ദൻ ടി കോരൻ ആത്മജി പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ബാബു പി എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി മോഹനൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ലോഗോ രൂപകല്പന ചെയ്ത അജിത്ത് ഭീമനടി,സ്വാഗത ഗാനം രചിച്ച അപർണ ഉണ്ണി, സംഗീതം നൽകിയ ഹരിമുരളി എന്നിവർക്ക് ഉപഹാരം നൽകി
No comments