ആശാവർക്കന്മാർക്ക് മിനിമം വേതനവും , സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണം ; ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ കൺവെൻഷൻ
ഭീമനടി : ആശാവർക്കന്മാർക്ക് മിനിമം വേതനവും ,സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്നും, ഇൻസെന്ററിവും, ഓണറേറിയവും മാസത്തിൽ നൽകണമെന്നും ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡണ്ട് വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗീതാ മോഹനൻ അധ്യക്ഷത വഹിച്ചു. രജിത അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സുമ ശശി പ്രവർത്തന റിപ്പോർട്ടും വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു . സി ഐ ടി യു എളേരി സെക്രട്ടറി കെ എസ് ശ്രീനിവാസൻ, കെ ദാമോദരൻ എന്നിവർ സംസാരിച്ചു .
പ്രസിഡണ്ട് - രജിത ശരിഷ്
വൈസ് - ജിത സി
സെക്രട്ടറി - ഗീത മോഹനൻ
ജോയിന്റ്- പ്രഭാവതി ബാബു
 
 
No comments