Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബളാൽ മണ്ഡലം സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : എൻ.ഇ.പി. കരാർ ഒപ്പിട്ടതിലൂടെ ആർ. എസ്  എസ് വർഗീയ അജണ്ടയ്ക്ക് കീഴടങ്ങിയ പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹത നഷ്ടപ്പെട്ടെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബളാൽ മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. വെള്ളരിക്കുണ്ട് മിൽമാ ഹാളിൽ വച്ച് നടന്ന സമ്മേളനം മണ്ഡലം പ്രസിഡണ്ട് എം.ഡി ദേവസ്യയുടെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു.  കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ എവുജിൻ മുഖ്യപ്രഭാഷണം നടത്തി 

ബളാൽ പഞ്ചായത്ത് അംഗം വിനു കെ.ആർ , കെ.കുഞ്ഞമ്പു നായർ , ജോസഫ് സി.എ, ജോസ് കുട്ടി അറയ്ക്കൽ, ആലീസ് കുര്യൻ, ഷേർളി ഫിലപ്പ്, എം.ഇ ജോർജ്, സി.ജെ ജെയിംസ്, പി.ജെ ജോസ്. വി.കെ ബാലകൃഷ്ണൻ , പി.ജെ സെബാസ്റ്റ്യൻ, സി.വി ബാലകൃഷ്ണൻ , സണ്ണി ലൂക്കോസ്,  ടി.ഒ.ത്രേസ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മണ്ഡലം സെക്രട്ടറി വി.ജെ ജോർജ് സ്വാഗതവും 

മാത്യു തോമസ് നന്ദിയും പറഞ്ഞു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യർ ഉദ്ഘാടനം ചെയ്തു . വി ജെ ജോർജ്, സി.വിശ്രീധരൻ, കെ.സി ജോജ്ജ്, വി.എം ഷാഹുൽ ഹമിദ്, സൂസമ്മ വി.എൽ, ആഗസ്റ്റ്യൻ ജോസഫ്. എ.ടി. ജോസഫ്, ജോർജ്കുട്ടി ഫിലിപ്പ്,  ജോർജ് തോമസ് ഇന്ദിരാമ്മ എം.പി, സാലിമ്മ ജോസഫ്, വി നാരായണൻ, പി.മധുസൂദനനൻ, ഇവി രാജശേഖരൻ, വിൻസെൻ്റ് എ എം,  പി. കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.


മെഡിസെപ് പ്രീമിയം വർധന പിൻവലിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിഖ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.


ഭാരവാഹികൾ : എം.ഡി ദേവസ്യ (പ്രസിഡണ്ട്) വി.ജെ ജോർജ്ജ് (സെക്രട്ടറി), പി.കുഞ്ഞികൃഷ്ണൻ നായർ (ട്രഷറർ)

No comments