ജില്ലക്ക് അനുവദിച്ച ക്ഷേമനിധി ഓഫിസ് ഉടൻ പ്രവർത്തനം ആരംഭിക്കണം
നീലേശ്വരം: ജില്ലയ്ക്ക് അനുവദിച്ച ക്ഷേമനിധി ഓഫിസ് ഉടൻ പ്രവർത്തനമാരംഭിക്കണമെന്ന് കാസർഗോഡ് ജില്ലാ ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നീലേശ്വരം കൃഷ്ണപ്പിള്ള മന്ദിരത്തിൽ നടന്ന ജനറൽ ബോഡി സി ഐ ടി യു സംസ്ഥാനക്കയറ്റിയംഗം യു. തമ്പാൻ നായർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷനായി വി.വി. തമ്പാൻ അനുശോചനം പ്രമേയവും ജില്ലാ ജനറൽ സെക്രട്ടറി കെ.ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ അഡ്വ.സി.രാമചന്രർ വരവ് - ചില വ് കണക്കും അവതരിപ്പിച്ചു. കെ.ഉണ്ണി നായർ സ്വാഗതവും ഒ  . വി.രവീന്ദ്രൻ നന്ദിയും പപറഞ്ഞു
ഭാരവാഹികൾ: 
സാബു അബ്രഹാം പ്രസിഡണ്ട്) കെ.ബാലകൃഷ്ണൻ സി.രാമചന്രൻ . ഗംഗാധരൻ കാസർഗോഡ് . പി.വത്സല . ഒ വി.രവീന്ദ്രൻ . (വൈസ് പ്രസിഡണ്ടു മാർ ) വി.വി. തമ്പാൻ (ജനറൽ സെക്രട്ടറി) . പാറക്കോൽ രാജൻ . ഏ കെ . ആൽബർട്ട് . സി.ആർ. നീ നു . എം' രാമചന്ദ്രൻ . അൻസാരി കെ. മജിദ്(സെക്രട്ടറിമാർ ) പി.ബി. ഷീബ ട്രഷറർ .കെ.വി. സരിത (വനിത സബ്ബ് കമ്മറ്റി കൺവീനർ) പി.പി. പ്രസന്ന (ജോ: കൺവീനർ)
അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ടുള്ള തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും നിലവിൽ അനുവദിക്കപ്പെടുന്ന ആനുകുല്യങ്ങൾ പലതും അപര്യാപ്തമാണ്. ആനുകൂല്യങ്ങൾ കാലോചിത മായി പരിഷ്ക്കരിക്കുക. ലിംഗ വിത്യാസമില്ലാതെ ആനുകുല്യങ്ങൾ നൽകുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാര്ഥികളെ വിജയിപ്പിക്കുകഎന്നി പ്രമേയങ്ങളും ഒനറൽ ബോഡി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
 
 
No comments