കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് സംസ്ഥാന തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടി..
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് സംസ്ഥാനതലത്തിൽ മൂന്ന് പുരസ്കാരങ്ങൾനേടി. തിരുവനന്തപുരത്ത്  ആരോഗ്യമന്ത്രി  വീണ ജോർജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ  വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങളിൽ ആർദ്രം പുരസ്കാരം 2022-23 ജില്ലാതലത്തിൽ  ഒന്നാം സ്ഥാനവും 5 ലക്ഷം രൂപയും പുരസ്കാരവും ലഭിച്ചു.2023-24 ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 3 ലക്ഷം രൂപയും പുരസ്കാരവും ലഭിച്ചു സംസ്ഥാനത്തെ കായകല്പം അവാർഡ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം  പഞ്ചായത്തിന്റെ കീഴിലുള്ള ചോയ്യംകോട് ജനികിയാരോഗ്യ കേന്ദ്രം 1 ലക്ഷം രൂപയും പുരസ്കാരവും ലഭിച്ചു.കഴിഞ്ഞ അഞ്ച് വർഷവും ഗ്രാമ പഞ്ചായത്തിന് ആർദ്ര കേരള പുരസ്കാരം നേടാനായത് ഈ ഭരണ സമിതിയുടെ നേട്ടമാണ് ആരോഗ്യ- ശുചിത്വ മേഖലയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രഥമ പരിഗണന നൽകിയിട്ടുണ്ട് പുരസ്കാരം നേടാൻ വേണ്ടി കൂട്ടായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി ഇനിയും ഈ പ്രവർത്തനം തുടരുക
 
 
No comments