കാസറഗോഡ് ജില്ലാ അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പ്
േരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി, ചെസ്സ് അസോസിയേഷൻ കാസറഗോഡ്, പ്രാണ ആർട്സ് അക്കാദമി പെരിയ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ല അണ്ടർ19 ഓപ്പൺ (ബോയ്സ്) & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ഒക്ടോബർ 12-ാം തീയ്യതി ഞായറാഴ്ച പെരിയ പ്രാണ ആർട്സ് അക്കാദമിയിൽ വെച്ചു നടക്കും.
2006 ലോ അതിന് ശേഷമോ ജനിച്ച എല്ലാ കാസറഗോഡ് ജില്ലാ നിവാസികൾക്കും പങ്കെടുക്കാം.
ഇരു വിഭാഗങ്ങളിലും ആദ്യ 4 സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനം ചെയ്യാൻ യോഗ്യത നേടും.
.
ഓപ്പൺ (ബോയ്സ്) വിഭാഗത്തിൽ ആദ്യ 15 സ്ഥാനക്കാർക്കും
മികച്ച അണ്ടർ 13, 11, 09, 07 താരങ്ങൾക്കും
അതുപോലെ ഗേൾസ് വിഭാഗത്തിൽ ആദ്യ 15 സ്ഥാനക്കാർക്കും
മികച്ച അണ്ടർ 13, 11, 09, 07 താരങ്ങൾക്കും
ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കുന്ന മറ്റെല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും.
മത്സരാർത്ഥികൾക്ക് ഉച്ചഭക്ഷണവും റിഫ്രഷ്മെൻ്റ്സും നല്കുന്നതാണ്.
മത്സരാർത്ഥികൾ ഒക്ടോബർ 11 നകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.
വിശദ വിവരങ്ങൾക്ക്
ഫോൺ: 9605231010, 7591948161, 9847690397.
No comments