വാട്സ്ആപ്പ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് വില്‍പന; 56കാരൻ പിടിയില്‍
മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്‍റെ പിടിയില്‍. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖിനെയാണ് (56) തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയായിരുന്നു. പ്രതിയുടെ കൈയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. വാട്സ്ആപ് വഴി ആവശ്യക്കാരെ വിളിച്ചുവരുത്തി കച്ചവടം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
No comments