Breaking News

പരപ്പ ക്ലായിക്കോട് കരിങ്കൽ ക്വാറിക്കെതിരെ ജനകീയ കൂട്ടായ്മ

പരപ്പ : ജനജീവിതത്തെ സാരമായി ബാധിക്കുന്ന ക്ലായിക്കോട് കരിങ്കൽ ക്വാറി നിർത്തിവെക്കണമെന്ന് നാട്ടുകാർ.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ ക്ലായിക്കോട് വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ സ്വൈരജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധം അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി ജനഹിതം മാനിച്ച് ഉടൻ നിർത്തിവെക്കണമെന്ന് സുബ്രമണ്യൻ ആവശ്യപ്പെട്ടു. വികസനത്തിൻ്റെ പേരിൽ നടക്കുന്ന പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 
ജനകീയ കമ്മിറ്റി ചെയർമാൻ എൽ. ബി. മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. സി. പി. ഐ ബ്രാഞ്ച് സെക്രട്ടറി ജോഷി ,
വി .ഡി . ജോർജ്ജ് (കോൺഗ്രസ് ) അഡ്വ : ടി. വി. രാജേന്ദ്രൻ ( പരിസ്ഥിതി സമിതി )
കൊട്ടാരം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പത്മനാഭൻ ,
ഹസൈനാർ മദനി ( ക്ലായിക്കോട് സെക്രട്ടറി ജുമാമസ്ജിദ് ) വി. കെ. വിനയൻ ,
ഷിനു ക്ലായിക്കോട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഇന്ദിര പത്മനാഭൻ ADS പ്രസിഡണ്ട് , സുരേഷ് മാഷ് ക്ലാസിക് പ്രസിഡണ്ട് , കാർഷിക വികസന സമിതി പ്രസിഡണ്ട് ചന്ദ്രൻ കോക്കുന്ന്, കെ. മാത്യൂസ് , കാസ്ക് സെക്രട്ടറി , രതീഷ് നവോദയ എന്നിവർ സംസാരിച്ചു.
പി. രാജേഷ് സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.
കുഞ്ഞിരാമൻ മുണ്ട്യാനം , പുഷ്പരാജൻ ,ഷൈല വേലായുധൻ ,
ശാരദകുട്ട്യൻ
നേതൃത്വം നൽകി

No comments