അകാലത്തിൽ പൊലിഞ്ഞ ബങ്കളത്തെ സഭിനേഷിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു
നീലേശ്വരം : മാൾട്ടയിൽ മരണപ്പെട്ട ബങ്കളത്തെ കെ വി സഭിനേഷിന്റെ ഒന്നാം ചരമ വാർഷികം ബങ്കളം ഗിരിമ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ആചരിച്ചു.രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അനിൽ ബങ്കളം,ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് എം വി ദീപേഷ് ,അഖിൽ രാജ്, സുരേശൻബങ്കളം, കെ വിപ്രവീൺ കുമാർ, രതീഷ് , ടി വി ദിനേശൻ, പി വി സന്തോഷ്, ടി വി സുകുമാരൻ, ടി വി ലതീഷ്,സതീശൻ, പ്രസാദ് ബങ്കളം, തുടങ്ങിയവർ നേതൃത്വം നൽകി. സഭിനേഷിന്റെ സ്മരണാർത്ഥം ഈ മാസം 18 ന് ബങ്കളത്ത് അഖില കേരള പുരുഷ വനിത കമ്പവലി ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പ് മുൻ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
No comments