കഥയുടെ കുലപതിയെ സന്ദർശിച്ച് ബളാൽ പാലച്ചാൽ സ്വാശ്രയസംഘാംഗങ്ങൾ
ബളാൽ : കഥകളുടെ എഴുത്തച്ഛനെ സന്ദർശിച്ച് ബളാൽ പാലച്ചാൽ സ്വാശ്രയസംഘാംഗങ്ങൾ. 97വയസ് പൂർത്തിയാക്കിയ കഥാകാരനായ ടി. പത്മനാഭനെ കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്രനഗറിലെ വസതിയിലാണ് സംഘാഗങ്ങൾ കഥാകാരനെ സൗഹൃദ സന്ദർശനം നടത്തിയത്. ഞായറാഴ്ച രാവിലെ 11.30 ന് കഥാകാരൻ പത്രപാരായണത്തിലായിരുന്നു. പത്രവായന കഴിഞ്ഞില്ലെ എന്ന ചോദ്യത്തിന് അട്ടിവച്ച അഞ്ച് പത്രങ്ങൾ കാട്ടി ഇനിയും മൂന്നെണ്ണം ബാക്കിയുണ്ട് എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടി യുണ്ടായി. വൈകുന്നേരമാകുമ്പോഴേക്കും അത് തീരുമെന്നും അത് ദിനചര്യയാണെന്നും ആ ചിരിയിലുണ്ടായിരുന്നു. നീലേശ്വരത്തിന് കിഴക്ക് ബളാൽ എന്നഗ്രാമത്തിൽ നിന്നാണ് ഞങ്ങൾ വരുന്നതെന്ന് പറഞ്ഞപ്പൊ ഗ്രാമഭംഗികൾ ഏറെഇഷ്‌ടപ്പെടുന്ന കഥാകാരൻ ഒരുപാട് ഇഷ്‌ടത്തോടെയാണ് സംഘാംഗങ്ങളെ സ്വീകരിച്ചത്. നീലേശ്വരം എന്ന് കേട്ടപ്പൊ ആ ഭാഗത്ത് വരുമ്പോഴൊക്കെ സി.അമ്പുരാജിൻ്റെ വീട്ടിൽ നിന്നാണ് ഉച്ചഭക്ഷണം കഴിക്കാറ് എന്ന് ഏറെ ഇഷ്‌ടത്തോടെ പറഞ്ഞു കഥകാരൻ. നാടക സിനിമാപ്രവർത്തകൻ രാജേഷ് അഴീക്കോടൻ സംഘാംഗങ്ങളെ പരിചയപ്പെടുത്തി. കൂട്ടത്തിൽ യുവാവായിരുന്ന വി. അജിത്തിനോട് ചെയ്യുന്ന ജോലിയെക്കുറിച്ചും ഉഷാറായിരിക്കട്ടെ എന്നൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ നടത്തി. പ്രസിഡൻ്റ് കെ.വി ബാലകൃഷ്ണൻ അദ്ദേഹത്തിന് ഏറെ ഇഷ്‌ടപ്പെട്ട മാമ്പഴങ്ങൾ നൽകി. പി.കെ രാമചന്ദ്രൻ, ജേക്കബ് ഇടശ്ശേരി,മാർട്ടിൻ, കെ.രാധാകൃഷ്ണൻ, സി.രാമകൃഷ്ണൻ, സജികാഞ്ഞിരം, ശശിധരൻ.കെ. പി. കെ.രമേശൻ, കെ.കുട്ട്യൻ, സന്തോഷ്, സി.രാധാകൃഷ്ണൻ,ശ്രീധരൻ,ബാലകൃഷ്ണൻ.പി.,സുരേഷ്.ജി, ഷിനോജ്.സി.തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഒട്ടേറെ ജീവകാരുണ്യ സംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് പാലച്ചാൽ സ്വാശ്രയ സംഘം
No comments