നാട്ടക്കൽ പ്രദേശത്തെ ഉന്നതിയിലെ രക്ഷിതാക്കൾക്കായിബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലാപഞ്ചായത്തിൻ്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന വൈവിധ്യ തനത് വിദ്യാഭ്യാസ പരിപാടിയുടെ വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശം ദത്തെടുത്തതിന്റെ ഭാഗമായി പ്രദേശത്തെ ഉന്നതിയിലെ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ വി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് സുരക്ഷിതമായ സാമൂഹിക ജീവിതത്തിൽ വ്യക്തികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യം ചെയ്തു. ഉന്നതികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഉയർത്തി കാട്ടുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സി ഷൈജു, പിടിഎ പ്രസിഡണ്ട് ലിജുമോൻ കെ.സി തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഹരികൃഷ്ണൻ കെ എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി ആർ.സി കോർഡിനേറ്റർ സുജി ഇ.ടി നന്ദിയും പറഞ്ഞു. നിഷ വി, ജിതേഷ് പി, പുഷ്പാകാരൻ പി,വീണക്കുട്ടി സി ആർ, ഉഷാകുമാരി കെ,റോയ് കെ ടി, രജിത രാജേഷ് എന്നിവർ നേതൃത്വം നൽകി.
No comments