Breaking News

കാഞ്ഞങ്ങാടെ ഇൻഡോർ സ്റ്റേഡിയം തുറന്ന് പ്രവർത്തിക്കാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണം ; കാസറഗോഡ് ജില്ലാ വോളിബാൾ അസ്സോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


കാസറഗോഡ് : ജില്ലാ വോളിബാൾ അസ്സോസിയേഷന്റ വാർഷിക ജനറൽ ബോഡി യോഗം 12-10-2025ന് (ഞായർ ) കാഞ്ഞങ്ങാട്  ഗസ്റ്റ്‌ ഹൗസിൽ വെച്ച് നടത്തപ്പെട്ടു .
മുൻകാല വോളിബാൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം കുഞ്ഞമ്പു കുന്നുമ്മൽ, സംസ്ഥാന അസോസിയേഷൻ അംഗമായിരുന്ന ശശി കെവിസ്  എന്നിവരുടെ നിര്യാണത്തിൽ യോഗം 
അനുശോചനം രേഖപ്പെടുത്തി.
അനുശോചനപ്രമേയം കെപിഎസി കനകരാജ് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയുടെ ഇൻഡോർ സ്റ്റേഡിയം തുറന്ന് പ്രവർത്തിക്കാൻ ആവിശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ശ്രീ. റോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. വിജയമോഹനൻ 
റിപ്പോർട്ടും, ട്രഷറര്‍ ശ്രീ. സുരേഷ് പേര്യ വരവ്, ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ റഫറീസ് ബോഡിന്റെ എംബ്ലം പ്രകാശനം മുൻ അസ്സോസിയേഷൻ സെക്രട്ടറി ശ്രീ . പി നാരായണൻ മാസ്റ്റർ, സംസ്ഥാനതാരം ശ്രീമതി അഭിന സുരേഷും നിർവഹിച്ചു. ജില്ലാ മിനി, സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ ചാമ്പ്യൻഷിപ്പുകൾ നടത്തുവാൻ തീരുമാനമായി.
സീനിയർ ഇന്റർ സോണൽ ചാമ്പ്യൻഷിപ്പ് ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നവംബർ മാസത്തിൽ നടത്തുവാൻ തീരുമാനിച്ചു.
ജില്ലയിലെ ആക്റ്റീവ് ക്ലബ്ബുകളുടെ പ്രതിനിധികൾ, റഫറീസ്, അസ്സോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു .

No comments