പരപ്പച്ചാലിൽ വെച്ച് ബൈക്കിൽ മുള്ളൻ പന്നി ഇടിച്ച് കെഎസ്ആർടിസി ജീവനക്കാരന് പരിക്ക്
വെള്ളരിക്കു ണ്ട് : ബൈക്കിൽ മുള്ളൻ പന്നി ഇടിച്ച് കെഎസ്ആർടിസി ജീവനക്കാരന് പരിക്ക്. ജീവനക്കാരനായ കുന്നുംകൈയിലെ സി കെ ബിജു ഇന്നു രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ പരപ്പച്ചാൽ ആശുപത്രിക്കടുത്ത് വെച്ച് മുള്ളൻപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് തോളെല്ല് പൊട്ടി ജല്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതായതിനാൽ മംഗലാപുരം ഹോസ്പ്പിറ്റലിലേയ്ക്ക് കൊണ്ട് പോയി.
വനം വകുപ്പ് ഉദ്യോഗസ്ഥർ വന്ന് സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
ഇതിനു മുൻപ് പലപ്പോഴായി മുള്ളൻപന്നിയും, പന്നിയും വാഹനത്തിന് കുറുകെച്ചാടിയതിനാൽ പലഅപകsങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.
No comments