കേരളപ്പിറവിയുടെ എഴുപതാം വാർഷികം വിജയിപ്പിക്കാൻ തീരുമാനിച്ചു
ചായ്യോത്ത് : പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷം വിജിയിപ്പിക്കാൻ സംഘത്തിന്റെ കിനാനൂർ യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ കെ വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ.വേണുഗോപാലൻ അധ്യക്ഷനായി.ഏരിയ പ്രസിഡന്റ് യു ഉണ്ണികൃഷ്ണൻ, ജലജ നാരായണൻ, ഹേമലത, കെ വി കൃഷ്ണൻ രാജീവൻ ഇടവലത്ത്, ജോർജി സുസ്‌ലോവ് എന്നിവർ സംസാരിച്ചു. ടി. ഷാജി സ്വാഗതവും കെ സത്യൻ നന്ദിയും പറഞ്ഞു വയലാർ ഗാനാലാപനവും നടന്നു. കിനാനൂർ യൂണിറ്റിനെ ചായ്യോത്ത്, ചോയ്യംകോട് എന്നിങ്ങനെ രണ്ട് യൂണിറ്റായി വിഭചിച്ചു. ഭാരവാഹികൾ ചായ്യോത്ത് യൂണിറ്റ് കെ വി കൃഷ്ണൻ പ്രസിഡന്റ്, ടി ഷാജി സെക്രട്ടറി
ചോയ്യംകോട് യൂണിറ്റ്
പി രവി പ്രസിഡന്റ്, കെ. വേണുഗോപാലൻ സെക്രട്ടറി
No comments