Breaking News

രുചി വൈവിദ്ധ്യങ്ങളുടെ കലവറയുമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ നാവിൽ രുചിയേറും വിഭവങ്ങളുമായി പലഹാര മേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസ്സിലെ "പലഹാര കൊതിയന്മാർ  "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പലഹാരമേള സംഘടിപ്പിച്ചത്. 20 ലധികം ഇനങ്ങളുമായി രുചി വൈവിധ്യങ്ങളുടെ കലവറ തീർക്കുകയായിരുന്നു മൂന്നാം ക്ലാസിലെ കുരുന്നുകൾ.പലഹാര മേള സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു  ഉൽഘാടനം ചെയ്തു. മുന്നാം ക്ലാസ്സിലെ അധ്യാപകരായ കാവ്യ വിജയൻ, റാഫി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.


No comments