Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സംവരണ വാർഡ് നിശ്ചയിച്ചത് മാനദണ്ഡം ലംഗിച്ച്, നറുക്കെടുപ്പ് വീണ്ടും നടത്തണമെന്ന് കോൺഗ്രസ്സ്

കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സംവരണ വാർഡ് നിശ്ചയിച്ചത് മാനദണ്ഡങ്ങൾ ലംഗിച്ചെന്ന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. പതിനാലാം തീയ്യതി ബഹുമാനപ്പെട്ട ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടർ നടത്തിയ നറുക്കെടുപ്പ് റദ്‌ചെയ്ത വീണ്ടും നറുക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക്  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പരാതി നൽകി.
കിനാനൂർ കരിന്തളം ഗ്രാമപ്പഞ്ചായത്തിൽ മുൻപ് പതിനേഴ് വാർഡുകളും വാർഡ് വിഭജനത്തിനു ശേഷം പത്തൊൻപത് വാർഡുകളാണ് നിലവിലുള്ളത്. പുതിയ വാർഡുകൾ വച്ച് സംവരണ വാർഡുകൾ തീരുമാനിക്കുമ്പോൾ അൻപത്തി ഒന്ന് ശതമാനത്തിൽ അധികം ഉള്ള വോട്ടർമാർ ഏത് വാർഡിൽ നിന്നാണോ വരുന്നത് ആ വാർഡിന്റെ നിലവിലുള്ള നില വച്ചാണ് സംവരണം നിശ്ച്ചയിക്കേണ്ടിയിരുന്നത്.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് (കൊല്ലമ്പാറ) നേരത്തെയുള്ള പതിനാറാം വാർഡിലെ എണ്ണൂറ്റിഅറുപത്തിമൂന്ന് (71.44%) വോട്ടർമാർ ഉൾപ്പെടുന്നതാണ്. ഈ വാർഡ് രണ്ടായിരത്തി ഇരുപതിൽ വനിതാ സംവരണം ആയിരുന്നു. രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ സംവരണം നിശ്ചയിക്കുമ്പോൾ ഈ വാർഡിനെ ജനറൽ വാർഡായി പരിഗണിച്ച് നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതിന് പകരം ആദ്യമേ തന്നെ വനിതാ സംവരണ വാർഡായി പരിഗണിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഇത് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധവും പഞ്ചായത്തിലെ സംവരണ വാർഡുകളുടെ ക്രമീകരണം അട്ടിമറിക്കുന്നതുമാണ്. നിയമ വിരുദ്ധമായ ഈ നടപടി പിൻവലിച്ച് വീണ്ടും നറുക്കെടുപ്പ് നടത്തി യഥാർത്ഥ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണാധികാരിക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്കും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.
എന്ന് 
വിശ്വസ്തതയോടെ 
 മനോജ് തോമസ് 
(മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്)

No comments