സംസ്ഥാന സർക്കാരിന്റേത് കർഷക വിരുദ്ധ നയം : ഷോൺ ജോർജ്ജ്വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷക സ്വരാജ് സത്യാഗ്രഹ പന്തലിൽ എത്തി പിന്തുണ അറിയിച്ചു ബിജെപി നേതാക്കൾ
വെള്ളരിക്കുണ്ട് : സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിൻ്റേത് കർഷക വിരുദ്ധനയമാണെന്നും കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളെ തുരത്താനുള്ള അനുവാദം പോലീസിന് നൽകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് പറഞ്ഞു.
വന്യജീവി ശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം വേണമെന്ന ആവശ്യവുമായി വെള്ളരിക്കുണ്ടിൽ കഴിഞ്ഞ 63 ദിവസങ്ങളായി നടന്നുവരുന്ന കർഷക സ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി എത്തിയതായിരുന്നു അദ്ദേഹം. കുടിയേറ്റ - മലയോര കർഷകർക്കൊപ്പം ബിജെപി നിലകൊള്ളുമെന്നും കേന്ദ്രസർക്കാരിനെ പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ. സുനിൽ, മേഖല വൈസ് പ്രസിഡണ്ട് കെ. നിത്യാനന്ദൻ, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് സുകുമാരൻ കാലിക്കടവ്, ഉത്തമൻ എന്നിവർക്കൊപ്പമായിരുന്നു ഷോൺ ജോർജിൻ്റെ സന്ദർശനം.
No comments