Breaking News

പള്ളിപ്പിരിവിൻ്റെ മറവിൽ വീട്ടിലെത്തി ഒമ്പതു വയസുകാരിയെ കയറിപ്പിടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി


നീലേശ്വരം: പള്ളിപ്പിരിവിൻ്റെ മറവിൽ  വീട്ടിലെത്തി ഒമ്പതു വയസുകാരിയെ കയറിപ്പിടിച്ച  മുസ്ലിയാരെ നാട്ടുകാര്‍ പിടികൂടി  തല്ലിച്ചതച്ച്  പോലീസിന് കൈമാറി. കൊടക്കാട്, വെള്ളച്ചേരി ഹൗസിലെ ഖാലിദ് മുസ്ലിയാരെയാണ് (59) നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തത്. ഇയാളെ നീലേശ്വരം എസ് ഐ ജിഷ്ണു പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പള്ളിപ്പിരിവിന് വീട്ടിലെത്തിയ ഖാലിദ് മുസ്ലിയാർ വീട്ടിൽ മറ്റാരുമില്ലെന്ന് കണ്ടപ്പോഴാണ് കുട്ടിയെ കയറിപിടിച്ചത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഖാലിദ് മുസ്ലിയാരെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിനെ വിവരം അറിയിച്ചു.

No comments