Breaking News

സ്വച്ച് ഭാരത് സ്പെഷ്യൽ കാമ്പയിന്റെ ഭാഗമായി റാണിപുരത്ത് ശുചീകരണ - ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി വിദ്യാർത്ഥികൾ


റാണിപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വനം വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ സ്വച്ച് ഭാരത് സ്പെഷ്യൽ കാമ്പയിന്റെ ഭാഗമായി ശുചീകരണ - ബോധവല്ക്കരണ  പ്രവർത്തനങ്ങൾ നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു.  ടൂറിസം ഓഫീസർ എൻ രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ ട്രാവൽ ആന്റ് ടൂറിസം അധ്യാപകൻ ഡോ. പി  എം മുജീബ് സംസാരിച്ചു.  പ്രിൻസിപ്പാൾ കെ ജയ, അധ്യാപകനായ  പി വിജേഷ് എന്നിവർ നേതൃത്വം നല്കി.

No comments