Breaking News

മലയോരത്തിന് അഭിമാനമായിസ്കൂൾ ഒളിമ്പിക്സിൽ തിളങ്ങി ഇടത്തോടെ ആഞ്ജനേയ കളരി സംഘത്തിലെ വിദ്യാർത്ഥികളും


പരപ്പ: കാസർഗോഡ് ജില്ലാ സ്കൂൾ ഒളിമ്പിക്സിലെ കളരിപ്പയറ്റ് മത്സരത്തിൽ ആഞ്ജനേയ കളരി സംഘത്തിലെ വിദ്യാർത്ഥികൾ താരങ്ങളായി. സീനിയർ ആൺകുട്ടികളിൽ ചന്ദ്രദത്തൻ.എം,  ജി എച്ച് എസ് എസ് പരപ്പ, ചുവടിനത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളിൽ ജയകൃഷ്ണൻ.എം, എച്ച്എസ്എസ് പരപ്പ ചുവടിനത്തിൽ രണ്ടാം സ്ഥാനവും ടീമിനമായ നെടുവടി പയറ്റിൽ ജയകൃഷ്ണൻ, ശരത്ത്, ജിഎച്ച്എസ്എസ് പരപ്പ മൂന്നാം സ്ഥാനവും, സെന്റ് ജൂഡ്സ് സ്കൂൾ വെള്ളരിക്കുണ്ടിനെ പ്രതിനിധീകരിച്ച് മത്സരിച്ച് നിവേദ്കുമാർ ജൂനിയർ ആൺകുട്ടികളിൽചുവടിനത്തിൽ മൂന്നാം സ്ഥാനവും ജിഎച്ച്എസ്എസ് മാലോത്തെ വിദ്യാർത്ഥിയായ അർജുനും പങ്കെടുത്തു . 

സ്കൂൾ ഗെയിംസിന്റെ  ഭാഗമായി കളരിപ്പയറ്റ്‌ ഉള്‍പ്പെടുത്തിയതിനെ തുടർന്ന്  
എടത്തോട് സ്ഥിതി ചെയ്യുന്നതും കഴിഞ്ഞ 35 വര്‍ഷമായി കളരിപ്പയറ്റ്  രംഗത്തെ നിറസാന്നിധ്യവുമായ  ആഞ്ജനേയ കളരി പരിശീലന കേന്ദ്രം 
വിവിധ സ്കൂളുകളിലെ  വിദ്യാര്‍ഥികള്‍ക്കു 
വര്‍ഷങ്ങളായി കളരി പരിശീലനം നല്‍കി വരുന്നു. 

നിങ്ങളുടെ സ്കൂളിലും  മറ്റു സ്ഥലങ്ങളിലും 
കളരി പരിശീലനം ആരംഭിക്കാന്‍ ഇപ്പോൾ തന്നെ  വിളിക്കുക :
മണികണ്ഠന്‍ ഗുരുക്കള്‍. ശ്രീ ആഞ്ജനേയ
കളരി.എടത്തോട് 

📱 +91 90612 07659

No comments